January 22, 2025

മയക്കുമരുന്ന് വാങ്ങാൻ പണം നൽകിയില്ല, യുവാവ് പിതാവിനെ കൊലപ്പെടുത്തി

1 min read
SHARE

മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ച പിതാവിനെ യുവാവ് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സുഭാഷ് പ്ലേസിലാണ് സംഭവം. ഷക്കൂർപൂർ ഗ്രാമവാസിയായ സുരേഷ് കുമാറാണ് കൊല്ലപ്പെട്ടത്. മകനെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഡൽഹി പൊലീസ് സ്ഥലത്തെത്തി. സുരേഷിനെ കുത്തി പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഒരു ചെവിയിൽ നിന്ന് ചോര ഒലിക്കുന്നുണ്ടായിരുന്നു. ഇയാളെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

പണത്തെ ചൊല്ലി മകൻ അജയ്‌യുമായി വഴക്കിട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ(നോർത്ത്‌വെസ്റ്റ്) ഉഷാ രംഗ്‌നാനി പറഞ്ഞു. തർക്കത്തിനിടെ മയക്കുമരുന്ന് വാങ്ങാൻ പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് അജയ് പിതാവിനെ മർദ്ദിക്കുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഉഷാ രംഗ്‌നാനി കൂട്ടിച്ചേർത്തു.