20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ പിടിയിൽ

1 min read
SHARE

കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സർക്കാർ ജീവനക്കാരനിൽ നിന്ന് 20 ലക്ഷം രൂപ വാങ്ങുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്. തമിഴ്നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം.അങ്കിത് തിവാരി എന്ന ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാളെ ഡിസംബർ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിനെ തുടർന്ന് അങ്കിത് തിവാരിയുടെ വസതിയിലും ഇഡിയുടെ മധുരയിലെ ഓഫീസിലും ദിണ്ടിഗൽ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ (ഡിവിഎസി) ഉദ്യോഗസ്ഥർ പരിശോധന നടത്തി.മധുരയിൽ നിന്നും ചെന്നൈയിൽ നിന്നുമുള്ള കൂടുതൽ ഉദ്യോഗസ്ഥർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. അങ്കിത് നിരവധി പേരെ ബ്ലാക്ക് മെയിൽ ചെയ്യുകയും അവരിൽ നിന്ന് കോടികൾ കൈക്കൂലി വാങ്ങുകയും ചെയ്തിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മറ്റ് ഇഡി ഉദ്യോഗസ്ഥർക്കും അദ്ദേഹം കൈക്കൂലി വിതരണം ചെയ്യുകയായിരുന്നുവെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.