April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 9, 2026

രേഖകളില്ലാതെ കടത്തിയ ലക്ഷങ്ങളുമായി പിടിയിൽ.

SHARE

 

രേഖകളില്ലാതെ കടത്തിയ ലക്ഷങ്ങളുമായി കോഴിക്കോട് സ്വദേശി മലപ്പുറം മേലാറ്റൂരിൽ പിടിയിൽ.കോഴിക്കോട് കൊടുവളളി വാവാട് കുരിയാനിക്കൽ മുഹമ്മദ് മിഷാബ് (32) ആണ് മേലാറ്റൂർ പൊലീസിൻ്റെ പടിയിലായത്.

സ്വകാര്യ ബസിൽ പാണ്ടിക്കാട് നിന്നും മണ്ണാർകാട്ടേക്കുള്ള യാത്രാമധ്യേ മേലാറ്റൂരിൽ വച്ചാണ് രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 19,75000 രൂപ കണ്ടെടുത്തു.

മേലാറ്റൂർ എസ് എച്ച്ഒ എസി മനോജ് കുമാർ, സബ് ഇൻസ്പെക്ടർ പ്രദീപ്, എഎസ്ഐ കെ വിനോദ് , സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രിയജിത്ത്. സിവിൽ പൊലീസ് ഓഫീസർ ഷിജു എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്.