September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 22, 2026

വാഗ്ദാനം വെറും പാഴ്വാക്ക്; 120 ദിവസത്തിനുള്ളിൽ വീട് നൽകുമെന്ന് പറഞ്ഞ് സിദ്ദിഖ്, ഒടുവിൽ ശ്രുതി സർക്കാരിനെ സമീപിച്ചെന്ന് കെ റഫീഖ്

SHARE

വയനാട് ദുരന്തത്തെ കോൺഗ്രസും യൂത്ത് കോൺഗ്രസും രാഷ്ട്രീയ ലാഭത്തിനായി ചൂഷണം ചെയ്യുകയാണെന്നും, ദുരന്തബാധിതർക്കായി പിരിച്ച കോടികൾ എവിടെപ്പോയെന്നും കെ റഫീഖ്. ദുരന്തത്തിൻ്റെ പേര് പറഞ്ഞ് കോടികൾ പിരിച്ചെടുത്തെങ്കിലും ഇതുവരെ ഒരു വീട് പോലും നിർമ്മിച്ച് നൽകാൻ ഇവർ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ശ്രുതി എന്ന പെൺകുട്ടിയെ എംഎൽഎ ടി. സിദ്ദിഖ് രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിച്ചുവെന്നാണ് പ്രധാന ആരോപണം. ആശുപത്രി കിടക്കയിൽ സ്ട്രക്ചറിൽ കിടന്നിരുന്ന ശ്രുതിയുടെ വീഡിയോ എടുത്ത്, 120 ദിവസത്തിനുള്ളിൽ വീട് നൽകുമെന്ന് സിദ്ദിഖ് പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനത്തിൽ വിശ്വസിച്ച്, തനിക്ക് സർക്കാരിൻ്റെ വീട് വേണ്ടെന്ന് ശ്രുതി എഴുതി നൽകി. എന്നാൽ മാസം നാല് കഴിഞ്ഞിട്ടും വീട് നൽകാത്തതിനെ തുടർന്ന്, ഇപ്പോൾ സർക്കാരിൻ്റെ ടൗൺഷിപ്പിൽ വീടിനായി ശ്രുതിക്ക് അപേക്ഷ നൽകേണ്ടി വന്നുവെന്ന് റഫീഖ് ചൂണ്ടിക്കാട്ടി.2024 സെപ്റ്റംബറിൽ 10 വീടുകൾ നിർമ്മിച്ച് നൽകാനായി KPSTA 10 കോടി രൂപ പിരിച്ചുവെന്ന് സിദ്ദിഖിൻ്റെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾ കള്ളമാണെന്ന് തെളിഞ്ഞതായും, ഒടുവിൽ സണ്ണി ജോസഫിന് സ്ഥലത്തിൻ്റെ തുകയെക്കുറിച്ച് സമ്മതിക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.ദുരന്തത്തെ ചൂഷണം ചെയ്ത് കോൺഗ്രസ് നടത്തുന്ന ഈ നീക്കങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നും കെ റഫീഖ് ആരോപിച്ചു.