November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 16, 2026

ഓൾ ഗവ. കോൺട്രാക്ടേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളനം

SHARE

കണ്ണൂർ: ഓൾ ഗവ. കോൺട്രാക്ടേഴ്‌സ്‌ ഫെഡറേഷൻ സംസ്ഥാന സമ്മേളനം കണ്ണൂർ ടൗൺ ബാങ്ക് ഓഡിറ്റോറിയത്തിൽ അഡ്വ: ടി.ഒ മോഹനൻ എം.എൽ.എ ഉൽഘാടനം ചെയ്തു. സംസ്ഥാന വർക്കിങ്ങ്പ്രസിഡണ്ട് എം. അബുബക്കർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വി മോഹനൻ്റെ ഫോട്ടോ അനാച്ചാദനവും പഴയ കാല സംഘടനാ നേതാക്കളെയും ചടങ്ങിൽ ആദരിച്ചു. സ്വാഗതസംഘം കൺവീനർ എം. സുകുമാരൻ, സംസ്ഥാന ജനറൽ സെക്രട്ടറി പി നാഗരത്നൻ, സംസ്ഥാന വൈ:പ്രസിഡണ്ട് എം. മുഹമ്മദ്‌കുട്ടി (ബാപ്പുട്ടി), കണ്ണൂർ ജില്ലാ പ്രസിഡണ്ട് ടി യു ഉലഹന്നാൻ,
സെക്രട്ടറി കെ. രാമചന്ദ്രൻ, സംസ്ഥാന – ജില്ലാ ഭാരവാഹികളായ ജിതിൻ ഗോപിനാഥ് കെ, ടി. വി. പോൾ, ജി ശശിധരക്കുറുപ്പ്, പി. സോമശേഖരൻ, എൻ. റിയാസ്, ബി. എം. ഇസ്മയിൽ, സുരേഷ് ശാന്തിവിഹാർ, പി അബ്‌ദുൾറൗഫ്, അബ്‌ദുൾ അസ്സീസ് .പി, സന്തോഷ്‌ കുമാർ പാലക്കാട്, എൻ.എം. സാലി കോഴിക്കോട്, ബിജു കരകാലിൽ, എ. അബൂബക്കർ, അനിൽകുമാർ പി. എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ14 ജില്ലകളിൽ നിന്നായി 150 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ടാർ ഉൾപ്പെടെയുള്ള നിർമാണവസ്‌തുക്കളുടെ വില കയറ്റം, വിവിധ മേഖലയിലെ കരാറുകാരുടെ കുടിശ്ശിക, ഇത്തരം നിരവധി പ്രതിസന്ധിയിലാണ് കരാറുകാരിപ്പോൾ. ഇതിനാൽ തന്നെ ഈ മേഖലയിൽ കരാറുകാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായി കൊണ്ടിരിക്കുകയാണ്. കരാറുകാർക്ക്കടം കയറി മുടിയുന്ന അവസ്ഥ നിൽക്കുകയാണെന്നതു മുൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ചയുണ്ടായി.