നടൻ അശ്വിൻ ജോസ് വിവാഹിതനായി . ഫെബ ജോൺസനാണ് വധു.പതിനൊന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് അശ്വിനും ഫെബയും വിവാഹിതരാകുന്നത്. അശ്വിൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഇക്കാര്യം കുറിച്ചത്. നടി ഗൗരി ജി കിഷൻ, സംവിധായകൻ ജോൺ ആന്റണി ഉൾപ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്.