പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

1 min read
SHARE

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മലയാളി നിര്യാതനായി. കോഴിക്കോട്, ഫറോക്ക്, കടലുണ്ടി, മണ്ണൂർ പെരുമുഖം സ്വദേശി അബ്ദുറസാഖ് (55) ആണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ റിയാദ് എക്സിറ്റ് 26ലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിലായിരുന്നു ജോലി.