November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 8, 2026

കണ്ണൂർ ധർമ്മടത്ത് ആർ.എസ്.എസ് പ്രവർത്തകന് നേരെ ആക്രമണം

SHARE

കണ്ണൂർ ധർമ്മടത്ത് ആർ.എസ്.എസ് പ്രവർത്തകന് നേരെ ആക്രമണം. ധർമ്മടം സ്വദേശി ആദിത്യന് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ ആറ് സിപിഐഎം പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ധർമ്മടത്ത് ആർ.എസ്.എസ് നിയന്ത്രണത്തിൽ പുതുതായി നിർമിക്കുന്ന സേവാ കേന്ദ്രത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. സേവ കേന്ദ്രം ആക്രമിക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് സി.പി.ഐ.എം പ്രവർത്തകർ എത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇത് തടഞ്ഞതിനെ തുടർന്നാണ് ആദിത്യത്തിന് നേരെ ആക്രമണമുണ്ടായത്. കയ്യിൽ കരുതിയിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് വെട്ടി പരുക്കേൽപ്പിക്കുകയായിരുന്നു. വലത് കൈക്ക് പരുക്കേറ്റ ആദിത്യൻ തലശേരിയിലെ ഇന്ദിരാ ഗാന്ധി സഹകരണ ആസ്പത്രിയിൽ ചികിത്സയിലാണ്. പ്രതികൾ ആക്രമണം നടന്ന സ്ഥലത്തേക്ക് വന്നുപോകുന്ന സിസിടിവി ദൃശ്യം പുറത്തുവന്നു.