September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 3, 2026

ട്രെയിന്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തിരുവനന്തപുരം സൗത്ത്, നോര്‍ത്ത് സ്‌റ്റേഷനുകള്‍ക്ക് ഇനി പുതിയ കോഡ്

SHARE

തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകള്‍ക്ക് പേരുമാറ്റത്തോടൊപ്പം പുതിയ കോഡ് ലഭിച്ചു. നേമം തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും നേരത്തേ പേര് മാറ്റിയിരുന്നു. ഇതോടെയാണ് ഈ സ്റ്റേഷനുകള്‍ക്ക് പുതിയ കോഡ് ലഭിച്ചത്.

ഇവയുടെ സ്റ്റേഷന്‍ കോഡുകള്‍ NEM എന്നത് മാറി TVCS എന്നും KCVL എന്ന കോഡിന് പകരം TVCN എന്നുമാണ് മാറ്റം വരുത്തിയത്. ട്രെയിൻ തിരയൽ, ടിക്കറ്റ് ബുക്കിങ് അടക്കമുള്ള ആവശ്യങ്ങൾക്ക് സ്റ്റേഷൻ കോഡ് അറിഞ്ഞിരിക്കേണ്ടതുണ്ട്.

 

കഴിഞ്ഞ ആഗസ്റ്റിലാണ് കൊച്ചുവേളി, നേമം റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റം കേന്ദ്രം അംഗീകരിച്ചത്. രണ്ട് സ്റ്റേഷനുകളുടെയും പേര് മാറ്റണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കേണ്ടത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെ കൊച്ചുവേളിയെയും നേമത്തെയും സാറ്റലൈറ്റ് ടെര്‍മിനലുകളാക്കി വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പേരുമാറ്റവുമുണ്ടായത്.

You may have missed