September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 3, 2026

പാലക്കാട് കടുവയുടെയും പുലിയുടെയും നഖവും, പുലിപ്പല്ലുമായി വനം വകുപ്പ് വാച്ചറും, താൽക്കാലിക വാച്ചറും അറസ്റ്റിൽ

SHARE

പാലക്കാട് കടുവയുടെയും പുലിയുടെയും നഖവും, പുലിപ്പല്ലുമായി വനം വകുപ്പ് വാച്ചറും, താൽക്കാലിക വാച്ചറും അറസ്റ്റിൽ. പാലക്കാട് നെല്ലിയാമ്പതിയിലെ വനം വകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ മുൻ താൽക്കാലിക വാച്ചർ സുരേന്ദ്രൻ എന്നിവരാണ് പിടിയിലായത്.

ഇരുവരും പാലക്കയം വാക്കോടൻ നിവാസികളാണ്. മണ്ണാർക്കാട് റെയ്ഞ്ചിലെ പാലക്കയത്തെ പരിശോധനയിൽ 12 പുലിനഖം, 2 കടുവ നഖം, 4 പുലിപ്പല്ല് എന്നിവ ഇവരിൽ നിന്നും പിടികൂടി.

 

വിൽപ്പനയ്ക്കായി ഇരുചക്ര വാഹനത്തിൽ ഇന്ന് രാവിലെ എത്തിയ സമയത്താണ് പിടിയിലായത്. തിരുവനന്തപുരം ഫോറസ്റ്റ് ഇൻ്റലിജൻസ് സെല്ലും പാലക്കാട് ഫ്ലയിങ് സ്ക്വാഡ് സ്റ്റാഫും ചേർന്നാണ് പിടികൂടിയത്

You may have missed