ഓട്ടോറിക്ഷ തൊഴിലാളികൾ സി.ഐ.ടി.യു നേതൃത്വത്തിൽ ഇരിട്ടി ജോ: ആർ.ടി. ഓഫിസിലേക്ക് മാർച്ച് നടത്തി.
1 min read

മീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോറിക്ഷകളിൽ സൗജന്യ യാത്ര എന്ന പോസ്റ്റർ പതിക്കണമെന്ന മോട്ടർ ട്രാൻസ്പോർട്ട് കമ്മിഷണറുടെ തൊഴിലാളി വിരുദ്ധ സർക്കുലർ പിൻബലിക്കണമെന്നാവിശ്യപ്പെട്ട് ഓട്ടോറിക്ഷ തൊഴിലാളികൾ സി.ഐ.ടി.യു നേതൃത്വത്തിൽ ഇരിട്ടി ജോ: ആർ.ടി. ഓഫിസിലേക്ക് മാർച്ച് നടത്തി.സി.ഐ.ടി.യു ഇരിട്ടി ഏറിയ സെക്രട്ടറി ഇ.എസ്.സത്യൻ പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു.സുരേഷ് ബാബു കെ.സി.അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഢണ്ട് വൈ.വൈ. മത്തായി കെ.ടി.ജോസഫ്, പവിത്രൻ എന്നിവർ സംസാരിച്ചു.
