September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 10, 2026

പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി ഇരിട്ടി നഗരസഭയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

SHARE

 

ഇരിട്ടി: കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെയും ഇരിട്ടി നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ രേഷ്മ പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇരിട്ടി നഗരസഭ വൈസ് പ്രസിഡന്റ് കെ. സോയ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ശ്രീ വിനോദ് കുമാർ വി. പരിപാടി ഉദ്ഘാടനം ചെയ്തു.
കെ എസ് ഡബ്ലിയു എം പി സോഷ്യൽ എക്സ്പർട്ട് അപർണ പി, സ്കൂൾ പ്രിൻസിപ്പൽ മൻസൂർ, ക്ലീൻ സിറ്റി മാനേജർ രാജീവൻ കെ വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റിട്ട. ക്ലീൻ സിറ്റി മാനേജർ കെ.കെ. കുഞ്ഞിരാമൻ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ് നയിച്ചു.
പരിസ്ഥിതി സംരക്ഷണം, മാലിന്യ സംസ്കരണം, ശുചിത്വ ശീലങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. കെ എസ് ഡബ്ലിയു എം പി എസ് ഡബ്ലിയു എം എൻജിനീയർ ഷിജോവ് തിരുമേനി നന്ദി