ലയൺസ് ക്ലബ്ബ് ഓഫ് കേനന്നൂർ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

SHARE

ലയൺസ് ക്ലബ്ബ് ഓഫ് കേനന്നൂർതലശ്ശേരി കോംട്രസ്റ്റ് ആശുപത്രിയുടെ
സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
തയ്യിൽ വാർദ്ധ മോഡൽ യുപി സ്കൂളിൽ നടന്ന ക്യാമ്പ് മൾട്ടിപ്പിൾ ഡിസ്ട്രിക്റ്റ് ലിയോ ലയൺസ് കോ-ഓർഡിനേറ്റർ കെ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് എം പി ജയറാം അധ്യക്ഷത വഹിച്ചു. കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷമീമ ടീച്ചർ, കുടുംബശ്രീ യൂണിറ്റ് സെക്രട്ടറി ഷീജ, സ്‌കൂൾ മാനേജർ കമലേഷ് ദത്താനി, ടി ഒ വി ശങ്കരൻ നമ്പ്യാർ, എം മോഹനൻ, വികാസ് പി കെ തുടങ്ങിയവർ സംസാരിച്ചു. ലോകമെമ്പാടുമുള്ള ക്ലബ്ബിന്റെ പതിനാല് ലക്ഷം മെമ്പർമാരിൽ നിന്നാണ് ക്യാമ്പിനും തുടർ ചികിത്സക്കുമാവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. നിരവധി പേർ ക്യാമ്പിലെ പരിശോധനയിൽ പങ്കെടുത്തു.