കണ്ണൂർ ദസറയിൽ കുതിച്ച് KSRTC-യുടെ ഡബിൾ ഡെക്കർ.

കണ്ണൂർ ദസറയുടെ ഭാഗമായി കൊണ്ടുവന്ന ഡബിൾ ഡെക്കർ ബസിന് വൻ ജനപ്രീതി. കൊച്ചിയിൽ നിന്ന് എത്തിക്കുമ്പോൾ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് പ്രതീക്ഷിച്ചത് പ്രതിദിനം 20,000 രൂപ കളക്ഷൻ മാത്രമായിരുന്നു. എന്നാൽ ലഭിച്ചത് ശരാശരി 60,000ന് മുകളിൽ. 11 ദിവസം കൊണ്ട് ആകെ വരുമാനം 6,01,950 രൂപ. ഒക്ടോബർ 12 മുതൽ 22 വരെയാണ് സർവീസ് നടത്തിയത്. ഏറ്റവും കൂടുതൽ വരുമാനം ഒക്ടോബർ 21ന്-80,250 രൂപ. ആദ്യദിനം 43,600 രൂപയും അവസാനദിനം 55,050 രൂപയും ലഭിച്ചു. 40 മിനിറ്റ് യാത്രയ്ക്ക് 100, 50 രൂപ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്.