ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടെത്തണം; ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഉത്തരവ്
1 min read

വയലിനിസ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. കുടുംബത്തിന്റെ ഹർജിയിൽ ആണ് ഉത്തരവ്. ഗൂഢാലോചനയുണ്ടെങ്കിൽ കണ്ടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബാലഭാസ്കറിന്റെ മരണം നടന്ന് 5 വർഷം പിന്നിടുമ്പോഴാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്.അതേസമയം വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ ഗൂഡാലോചന ഉണ്ടെന്ന വാദം മുൻപ് സിബിഐ തള്ളിയിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തിയ സിബിഐ സംഘം ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചു. അപകടത്തിന് കാരണമായത് വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധ തന്നെയാണെന്ന നിഗമനത്തിലാണ് സിബിഐ അന്വേഷണത്തിനൊടുവില്‍ എത്തിച്ചേര്‍ന്നത്.
