January 2025
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
January 15, 2025

നമ്പര്‍ തിരുത്തി എ.ഐ ക്യാമറയെ 51 തവണ പറ്റിച്ചു; യുവാവ് പിടിയിൽ, പിഴ 60,000

1 min read
SHARE

എ ഐ ക്യാമറയ്ക്ക് മുന്നിൽ മനപൂർവം 51 തവണ നിയമലംഘനം നടത്തിയ യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്. പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാൾ എ ഐ ക്യാമറയുടെ മുന്നിൽ മനപൂർവം നിയമലംഘനം നടത്തിയത്. ഇത് പല തവണയായപ്പോഴാണ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്.തുടർന്ന് നടപടികൾക്ക് പിഴ അടയ്ക്കാൻ നോട്ടീസ് അയക്കുന്നതും. ഇതോടെയാണ് നമ്പർ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോട്ടീസ് കിട്ടുന്നത് മറ്റ് പലർക്കുമാണെന്നുള്ള വിവരം ട്രാഫിക് പൊലീസിന് ലഭിക്കുന്നത്. പിന്നീട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് മുവാറ്റുപുഴയിലും പരിസരത്തും മഫ്‌തിയിൽ തെരച്ചിൽ നടത്തി ആളെ പിടികൂടി.ഇയാൾ മൂന്നുപേരേ വച്ചും, ഹെൽമെറ്റ് വെക്കാതെയും ബൈക്കിൽ സ്റ്റൻഡിങ് നടത്തുന്നതും എ ഐ ക്യാമറയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രദേശവാശികൾ ഫോട്ടോ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടിലെത്തിയാണ് നോട്ടീസ് നൽകുന്നത്. എ ഐ ക്യാമറയുടെ മുന്നിൽ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്.കഴിഞ്ഞ ദിവസം നേരിട്ടെത്തി എറണാകുളം ആർടിഒ ഓഫീസിൽ 57000 രൂപ പിഴയടച്ചു. വാഹനം ഉള്ളെപേടയുള്ളവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ലൈസെൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.