എറണാകുളത്ത് പൊലീസ് ഡ്രൈവറുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ് തല അന്വേഷണം
1 min read

എറണാകുളം മൂവാറ്റുപുഴയിലെ പൊലീസ് ഡ്രൈവറുടെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണം. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആത്മഹത്യാക്കുറിപ്പിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.ഇന്നലെയാണ് പൊലീസുകാരനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ ഡ്രൈവര്‍ സിപിഒ ജോബി ദാസി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ റാക്കാടുള്ള വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിനടുത്തുനിന്ന് കണ്ടത്തിയ ആത്മഹത്യാ കുറിപ്പിൽ സഹപ്രവർത്തകരുടെ പേരുമുണ്ട്. തൻ്റെ ശവശരീരം കാണാൻ ഇവർ വരരുതെന്നും കുറിപ്പിലുണ്ട്.
