ദലിതർ മുടിവെട്ടാനെത്തിയതിനെ തുടർന്ന് ​ഗ്രാമത്തിലെ ബാർബർഷോപ്പുകൾ അടച്ചു: വിവേചനം കർണാടകയിൽ

1 min read
SHARE

കർണാടക: ദലിതർ മുടിവെട്ടാനെത്തിയതിനെ തുടർന്ന് ​ബാർബർഷോപ്പുകൾ അടച്ചു. സംഭവം നടന്നത് കർണാടകയിലെ കൊപ്പാൾ ജില്ലയിലെ മുദ്ദബള്ളി എന്ന ​ഗ്രാമത്തിലാണ്. ​ഗ്രാമത്തിലെ ബാർബർഷോപ്പുകളിൽ ദലിതർക്കെതിരായ വിവേചനം നടക്കുന്നുണ്ട് എന്ന വിവരം കുറച്ചു നാളുകൾക്ക് മുമ്പാണ് അറിഞ്ഞത്.

അന്ന് പൊലീസ് വിഷയത്തിൽ ഇടപെടുകയും അയിത്തം കാണിച്ചാൽ ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അന്ന് ദലിതരോടുള്ള വിവേചനം അവസാനിപ്പിക്കാമെന്ന് പൊലീസിന് ബാർബർ ഷോപ്പ് ഉടമകൾ വാക്കു നൽകിയെങ്കിലും, ദലിതരുടെ മുടി മുറിക്കാതിരിക്കാൻ ഇവർ മറ്റു മാർ​ഗങ്ങൾ സ്വീകരിക്കുകയാണ്.ദലിതരൊഴികെയുള്ള മറ്റു വിഭാ​ഗങ്ങളിലെ ആളുകളുടെ വീടുകളിൽ പോയി മുടി മുറിച്ചു നൽകുകയും. ബാർബർ ഷോപ്പുകൾ തുറക്കാതിരിക്കുയും ചെയ്യുകയാണ് ചെയ്തത്. കൊപ്പാൾ ജില്ലാ തലസ്ഥാനത്ത് നിന്ന് ഏകദേശം 7 കിലോമിറ്റർ അകലെയാണ് സംഭവം നടന്ന മുദ്ദബള്ളി എന്ന ​ഗ്രാമം.

രണ്ടുമാസം മുമ്പാണ് ദലിതരോട് ബാർബർഷോപ്പ് ഉടമകൾ നടത്തുന്ന വിവേചനത്തെ കുറിച്ച് അറിഞ്ഞ്. ജാതിവിവേചനത്തിനെതിരായ ബോധവത്കരണവും മുന്നറിയിപ്പും പൊലീസ് നൽകിയത്. അപ്പോഴാണ് പുതിയ രീതിയിൽ ദലിതരെ ഒഴിവാക്കുന്ന നടപടികൾ ബാർബർഷോപ്പ് ഉടമകൾ കൈക്കൊണ്ടത്.നിലവിൽ മുടിവെട്ടുന്നതിനായി കിലോമീറ്ററുകളോളം സഞ്ചരിച്ച് കൊപ്പാൾ ന​ഗരത്തിലേക്ക് എത്തേണ്ട ​ഗതികേടാണ് മുദ്ദബള്ളി ​ഗ്രാമത്തിലെ ദലിതർക്ക്.