April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 21, 2026

15 മിനിറ്റിനുള്ളിൽ കുളി. മനുഷ്യരെ കുളിപ്പിച്ച് തോർത്തിയെടുക്കുന്ന യന്ത്രവുമെത്തി

SHARE
എല്ലാ ജോലികളും സാങ്കേതിക വിദ്യയെ ഏൽപ്പിച്ചിരിക്കുകയാണ് മനുഷ്യർ. അപ്പോഴും പല്ലുതേപ്പും കുളിയുമെല്ലാം സ്വയം ചെയ്യണമായിരുന്നു എന്നൊരു പോരായ്മയുണ്ടായിരുന്നു. ഇപ്പോഴിതാ, കുളിയും യന്ത്രത്തെ ഏൽപ്പിക്കാൻ സമയമായെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
മനുഷ്യനെ കുളിപ്പിച്ച് തോർത്താനുള്ള വാഷിം​ഗ് മെഷിനുകൾ ഉടൻ വിപണിയിലെത്തുമത്രെ. ജപ്പാനിലാണ് ‘മനുഷ്യ വാഷിംഗ് മെഷീനുകൾ’ സജ്ജമാകുന്നത്.
വെറും 15 മിനിറ്റ് കൊണ്ട് മനുഷ്യരെ കുളിപ്പിച്ച് തോർത്തിയെടുക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ. 15 മിനിറ്റ് ഈ മെഷീനിൽ ഇരുന്നാൽ നിങ്ങളെ കുളിപ്പിച്ച് തോർത്തി മെഷ്യൻ പുറത്തിറക്കും. എല്ലാം എഐയുടെ (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്) സഹായത്തോടെ. യന്ത്രത്തിനുള്ളിൽ കടക്കുന്ന മനുഷ്യരുടെ ശരീരത്തെയും ചർമ്മത്തെയും കുറിച്ച് മെഷ്യനിലെ എഐ പഠിക്കുകയും അതിൻറെ അടിസ്ഥാനത്തിൽ ശരീരത്തിന് ആവശ്യമായ സോപ്പും ഡ്രൈ ഓപ്ഷനുകളും തീരുമാനിക്കുകയും ചെയ്ത ശേഷമേ യന്ത്രം പണി തുടങ്ങു.
ജാപ്പനീസ് കമ്പനിയായ ‘സയൻസ് കോ’ യാണ് ഈ ‘മനുഷ്യ വാഷിംഗ് മെഷീൻ’ വികസിപ്പിച്ചെടുത്തതെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഒസാക്ക കൻസായിയിൽ വച്ച് നടന്ന എക്‌സ്‌പോയിൽ 1,000 -ത്തോളം പേരെ  ട്രയൽ റൺ നടത്തുകയും ചെയ്തു.
 എക്‌സിബിഷന് ശേഷം ഒരു മാസ് പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കുമെന്നാണ് സയൻസ് കമ്പനി ചെയർമാൻ അയോമ മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം ഇത്തരമൊരു മെഷ്യൻ ആദ്യത്തേതല്ല. 50 വർഷം മുമ്പ് 1970-ൽ ജപ്പാനിലെ വേൾഡ് സാനിയോ ഇലക്ട്രിക് കമ്പനി (ഇപ്പോഴത്തെ പാനസോണിക്) ഇത്തരമൊരു മെഷ്യൻ ആദ്യം വികസിപ്പിച്ചിരുന്നു. പക്ഷേ, ആ മെഷ്യന് വിപണി കീഴടക്കാൻ കഴിഞ്ഞിരുന്നില്ല.