കല്യാണരാമനിലെ ഭവാനി ദുരിതത്തിലാണ്; അഭയംതേടിയെത്തിയത് ഇവിടെ.
1 min read

ജനസേവനകേന്ദ്രത്തിൽ അഭയംതേടി സിനിമ താരംബീന . അടൂരിൽ സ്ഥിതി ചെയ്യുന്ന ജനസേവകേന്ദ്രത്തിലാണ് നടി എത്തിയിരിക്കുന്നത്. കൂടെപ്പിറപ്പുകളുടെ അവഗണയും ഏകാന്തതയും രോഗത്തിന്റെ ദുരിതാവസ്ഥയുമാണ് ബീനയെ വേട്ടയാടുന്നത്.
സഹോദരങ്ങളുടെ അവഗണന കാരണം അക്ഷരവീട് കാരുണ്യപദ്ധതിപ്രകാരം നിർമിച്ച വീട്ടിൽ അരക്ഷിതാവസ്ഥ ആയതോടെയാണ് ബീന വീടുവിട്ടിറങ്ങുന്നത്. സഹോദരങ്ങൾക്കെതിരെ പള്ളുരുത്തി പൊലീസിൽ പരാതി നൽകിയശേഷമാണ് മഹാത്മാ ജീവകാരുണ്യ ഗ്രാമത്തിലേക്ക് ബീന മാറിയത്.ചലച്ചിത്രനടിയും രക്ഷാധികാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സീമ ജി നായർ, ചെയർമാൻ രാജേഷ് തിരുവല്ല എന്നിവരോടൊപ്പമാണ് ബീന എത്തിയത്. 18-ാംവയസ്സിൽ സിനിമയിലെത്തിയ ബീന കുമ്പളങ്ങി കള്ളൻ പവിത്രൻ, തൃഷ്ണ, കളിയിൽ അൽപ്പം കാര്യം, കാണാമറയത്ത്, തൂവൽസ്പർശം, കല്യാണരാമൻ, ചതിക്കാത്ത ചന്തു തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
കല്യാണരാമനിലെ സലിം കുമാറിനൊപ്പമുള്ള ഭവാനി എന്ന കഥാപാത്രവും രംഗങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
