വളപട്ടണം പാലത്തിന് സമീപം വാഹനം ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

1 min read
SHARE
വളപട്ടണം പാലത്തിന് സമീപം വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം.പാപ്പിനിശേരി ഈന്തോട് ഐശ്വര്യ നിവാസിലെ അഷിൻ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം. കെ പവിത്രൻ-ടി ഉഷ ദമ്പതികളുടെ മകനാണ്. സഹോദരി: ഐശ്വര്യ.
കണ്ണൂരിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം.
കക്കൂസ് മാലിന്യം കൊണ്ട് പോകുന്ന ടാങ്കർ ലോറി ഇടിച്ചാണ് അപകടം എന്നാണ് സംശയിക്കുന്നത്.ലോറി നിർത്താതെ പോയി. രണ്ട് കക്കൂസ് മാലിന്യ ടാങ്കർ ലോറികൾ വളപട്ടണം പൊലീസ് കസ്റ്റഡിയിൽ എടുത്തു.