ഡോ. കെ.ടി. ശ്രീധരന് ബിജെപി യുടെ ആദരം.

മട്ടന്നൂർ: ദീർഘകാലമായി മട്ടന്നൂർ മേഖലയിലെ രോഗികൾക്ക് ആശ്രയമായ ലക്ഷ്മി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഡോ. കെ.ടി. ശ്രീധരൻ വിശ്രമത്തിനുശേഷം വീണ്ടും കർമ്മരംഗത്തേക്ക് തിരിച്ചെത്തിയതിൽ സന്തോഷം പങ്കുവെച്ച് ബിജെപി മട്ടന്നൂർ മണ്ഡലം അദ്ദേഹത്തെ ആദരിച്ചു. ബിജെപി സൗത്ത് ജില്ല പ്രസിഡന്റ് ബിജു ഏളക്കുഴി ഡോക്ടർക്ക് പൂച്ചെണ്ട് നൽകി. ജില്ല കമ്മിറ്റി അംഗം എം.വി. ശശിധരൻ, മണ്ഡലം വൈസ് പ്രസിഡന്റ് സുനിൽകുമാർ പെരിഞ്ചേരി എന്നിവരും പങ്കെടുത്തു.

