September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 11, 2026

തിരുവനന്തപുരത്ത് അരുംകൊല; ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു

SHARE

തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ പിഞ്ചുകുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു. അഭിജിത് -ക്രിസ്റ്റി ദമ്പതികളുടെ മകൾ ഇവാനയാണ് (അന്ന) കൊല്ലപ്പെട്ടത്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലയിൻകീഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.ക്രിസ്റ്റിയെ പൊലീസ് ചോദ്യംചെയ്ത് വരികയാണ്.കുഞ്ഞിന്റെ കഴുത്തറത്ത നിലയിൽ വിളവൂർക്കൽ പ്രാഥമിക ആരോ​ഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.ക്രിസ്റ്റിയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തുടർന്ന് ഏറെ പാടുപെട്ടാണ് മലയിൻകീഴ് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്.