അനാചാരങ്ങൾ വഴി മാറി കുലം നോക്കാതെ തമ്പുരാട്ടി എഴുന്നള്ളി സന്തോഷ തിമിർപ്പിൽ ഒരു ഗ്രാമം
1 min read

ശ്രീകണ്ഠപുരം: നൂറ്റാണ്ടുകളായി നില നിന്ന വിവേചന പരമായ ആചാരങ്ങൾക്ക് അറുതി വരുത്തി പൂരോത്സവത്തിൻ്റെ ഭാഗമായി തവ റൂൽ പുതിയ ഭഗവതി കാവ് പരിധിയിലെ എല്ലാ വീടുകളിലും തമ്പുരാട്ടി ഉറഞ്ഞാടി,
കുലവം ജാതിയും നോക്കാതെ വിശ്വാസികളുടെ മൂർദ്ദാ വിൽ മഞ്ഞൾ കുറിയും ഉടവാളും ചേർത്ത് വച്ച് അനുഗ്രഹ വർഷം ചൊരിഞ്ഞപ്പോൾ പുതിയ കാലത്തെ മാറ്റത്തെ നാട് നെഞ്ചോട് ചേർക്കുകയായിരുന്നു.
പൂരോത്സവത്തിൻ്റെ ഭാഗമായാണ് ദേശവാസികളുടെ ഭവനങ്ങളിൽ തമ്പുരാട്ടി ആചാരപൂർവം എഴുന്നള്ളുന്നത്. എന്നാൽ ചില വിഭാക്കാരുടെ ഭവനങ്ങൾ ഒഴിവാക്കിയായിരുന്നു നൂറ്റാണ്ട് പഴക്കമുള്ള ഈ ആചാരം നടത്തി വന്നിരുന്നത കോവിഡ് കാലം വരെ ഈ രീതി തുടരുകയായിരുന്നു. എന്നാൽ കോവിഡിന് ശേഷം തമ്പുരാട്ടിയുടെ എഴുന്നള്ളൽ ചടങ്ങ് മറ്റ് പല കാരണങ്ങളാൽ നിർത്തലാക്കുകയും ചെയ്തിരുന്നു. ഈ വർഷം ചുമതയേറ്റ കമ്മിറ്റി തമ്പുരാട്ടിയുടെ വാളെഴുന്നള്ളത്ത് പുനരാരംഭിക്കാൻ തീരുമാനിച്ചപ്പോൾ ജാതീയ വിവേചനം പാടില്ല എന്ന ആവശ്യം പല കോണിൽ നിന്നും ഉയരുകയും ചെയ്തു. ഇതോടെയാണ് നവോത്ഥാന പരമായ മാറ്റത്തിന് കമ്മിറ്റി മുൻകൈ എടുത്തത്. നേരത്തെ തമ്പുരാട്ടി കയറാത്ത വീടുകളിൽ തമ്പുരാട്ടിയെ വരവേൽക്കാൻ നിലവിളക്കും മധുര പലഹാരക്കളും പഴവർഗ്ഗങ്ങളുമായി സ്ത്രീകൾ കാത്ത് നിൽക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളും പുരുഷൻമാരുമെല്ലാം മറ്റ് ജോലി തിരക്കുകൾ മാറ്റി വച്ചാണ് തമ്പുരാട്ടിയെ വരവേറ്റത്.
എല്ലാ ഭവനങ്ങളിലും ദർശനം നടത്തുന്നതിൻ്റെ ഭാഗമായി നേരത്തെ രണ്ട് ദിവസങ്ങളിൽ മാത്രം നടന്നിരുന്ന വാളെഴുന്നള്ളിക്കൽ ചടങ്ങ് ഇത്തവണ നാല് ദിവസങ്ങളിലായാണ് പൂർത്തിയാക്കിയത്.മുങ്ങം, പെരിങ്കോന്ന്, തവ റൂൽ പ്രദേശങ്ങളിലെ 500 ഓളം വീടുകളിൽ ഇത്തവണ തമ്പുരാട്ടി ദർശനം നടത്തി. പൂരോത്സവത്തിൻ്റെ ഭാഗമായി പൂരം കുളിയും വിവിധ കലാപരിപാടികളും ക്ഷേത്ര കമ്മിറ്റി ഇത്തവണ സംഘടിപ്പിച്ചിരുന്നു.
