ക്യാപ്റ്റൻ കണ്ണൻ നമ്പ്യാർ അന്തരിച്ചു.
1 min read

ഇന്ത്യൻ ആർമി റിട്ട. ഹോണററി ക്യാപ്റ്റനും പയ്യാവൂരിലെ സാമൂഹിക പ്രവർത്തകനുമായിരുന്ന കെ.പി.കണ്ണൻ നമ്പ്യാർ (75) അന്തരിച്ചു. സംസ്കാരം നാളെ (02/04/25) 11 ന് പയ്യാവൂർ എൻഎസ്എസ് ശാന്തികവാടത്തിൽ. ആദ്യകാല മിലിട്ടറി സർവീസിൽ ചേർന്ന കണ്ണൻ നമ്പ്യാർ 32 വർഷത്തെ സൈനിക സേവനത്തിനു ശേഷം വിശ്രമ ജീവിതത്തിലായിരുന്നു. ശ്രീകണ്ഠപുരം എക്സ് സർവീസ് മെൻ ലീഗ് രക്ഷാധികാരി, പയ്യാവൂർ സീനിയർ സിറ്റിസൺ ഫോറം പ്രസിഡൻ്റ്, ജ്യോതിർ ജവാൻ എക്സ് സർവീസ് മെൻ പ്രസിഡൻ്റ്, പയ്യാവൂർ എൻഎസ്എസ് കരയോഗം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: തങ്കമണി (കേളോത്ത്). മക്കൾ: ഷീജ, പരേതനായ മേജർ കെ.പി.ഷാജി. മരുമക്കൾ: എം.സി.ശശികുമാർ (റിട്ട. ആർമി), വർഷ (മുണ്ടേരി). സഹോദരങ്ങൾ: നാരായണി, ബാലൻ, കൃഷ്ണൻ, ഓമന, ഗംഗാധരൻ, കരുണാകരൻ, തങ്കമണി, പരേതനായ പുരുഷോത്തമൻ.
