August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

പള്ളിക്കുന്നിൽ വാഹനാപകടം : കാർ ഡ്രൈവറായ വിമുക്ത ഭടന് പരുക്കേറ്റു

SHARE

 

കണ്ണൂർ:പള്ളിക്കുന്ന് സുപ്രണ്ട് ഗേറ്റിൽ വാഹനാപകടം. ടാങ്കർലോറിയിലിടിച്ച് നിയന്ത്രണം വിട്ട കാർ മറ്റൊരു ലോറിയിലിടിച്ചായിരുന്നു അപകടം. അപകടത്തിൽ കാർ ഡ്രൈവർക്ക് നിസാരപരിക്കേറ്റു. കാർ ഡ്രൈവർ പയ്യാവൂർ സ്വദേശി നാറാത്ത് താമസക്കാരനുമായ വിമുക്തഭടൻ ഷാജി(56)നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച്ച രാവിലെ 8.15നാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎൽ60 കെ 9799 നമ്പർ ടാങ്കർ ലോറിയില ൽ അതേ ദിശയിൽ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎൽ 08 ബിഎക്സ് 2312 നമ്പർ ലോറിയിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ കാർ പൂർണമായും തകർന്നു . കാറിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ വലിച്ച് പുറത്തേക്കെടുക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ മണിക്കൂറുകളോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ട്രാഫിക് പോലീസ് സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ സ്ഥലത്തു നിന്നും നീക്കി ഗതാഗതം നിയന്ത്രിച്ചു. അപകടത്തിൽപ്പെട്ട കാറിൽ നിന്നും റോഡിലേക്ക് ഓയിൽ പരന്നതിനെ തുടർന്ന് ഫയർ സർവീസ് സ്ഥലത്തെത്തി റോഡിൽ വെള്ളം ചീറ്റി.