August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

‘ഇടുങ്ങിയ റോഡില്‍ ഓവര്‍ടേക്ക്’: കാര്‍ ഉരസിയെന്ന പേരില്‍ ആരോപിച്ച് 19കാരന് മര്‍ദ്ദനം.

SHARE

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ധനുവച്ചപുരത്ത് ഇടുങ്ങിയ റോഡില്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയില്‍ കാര്‍ ഉരസി എന്ന് ആരോപിച്ച് 19കാരനെ മര്‍ദ്ദിച്ചതായി പരാതി. അമരവിള സ്വദേശിയായ അമിത്ത് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. ധനുവച്ചപുരത്തെ പള്ളിയില്‍ ആരാധന കഴിഞ്ഞ് വീട്ടിലേക്ക് കാറില്‍ മടങ്ങുകയായിരുന്ന അമിത്ത് ഇടുങ്ങിയ റോഡില്‍ വച്ച് മറ്റൊരു കാറിന് കടന്ന് പോകാന്‍ സൈഡ് നല്‍കിയിരുന്നു. എന്നാല്‍ മുന്നോട്ട് പോയ ഈ കാറിന്റെ ഉടമ തിരികെ വന്ന് അമിത്തിന്റെ കാര്‍ തടഞ്ഞു നിർത്തി. പിന്നാലെ കാറിനുള്ളില്‍ നിന്നും രണ്ട് പേർ പുറത്ത് ഇറങ്ങി അമിത്തിന്റെ കാര്‍ തങ്ങളുടെ കാറില്‍ ഉരസി എന്ന് ആരോപിച്ച് മര്‍ദ്ദിക്കുകയും അമിത്തിന്റെ കാറിന്റെ സൈഡ് മിറര്‍ അടിച്ചു പൊട്ടിയ്ക്കുകയും ചെയ്തു എന്നാണ് പരാതി.

 

നാട്ടുകാര്‍ ഓടിയെത്തിയതോടെ രണ്ട് പേരും കാറുമായി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് ഓടിച്ചു പോകുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തുടര്‍ന്ന് അമിത്തിനെ പാറശാല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മര്‍ദ്ദിച്ചവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്ന് പാറശാല പൊലീസ് അറിയിച്ചു.