കരുതലും കൈത്താങ്ങും’: മണ്ണാര്‍ക്കാട് താലൂക്ക് തല അദാലത്തിന് തുടക്കമായി

1 min read
SHARE

 

പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ അദാലത്തിന് മണ്ണാര്‍ക്കാട് താലൂക്കില്‍ തുടക്കമായി. മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, എം.ബി രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഓഡിറ്റോറിയത്തിലാണ് അദാലത്ത് നടക്കുന്നത്.
എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ധീന്‍, അഡ്വ. കെ. ശാന്തകുമാരി, മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി മുഹമ്മദ് സലീം (തച്ചനാട്ടുകര), പി.എസ് രാചമന്ദ്രന്‍ മാസ്റ്റര്‍ (കരിമ്പ), ജില്ലാ കളക്ടര്‍ ഡോ. എസ്. ചിത്ര, ഒറ്റപ്പാലം സബ് കളക്ടര്‍ ഡോ. മിഥുന്‍ പ്രേംരാജ്, ഡെപ്യൂട്ടി കളക്ടര്‍ സച്ചിന്‍ കൃഷ്ണ, വിവിധ വകുപ്പുകളുടെ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ സംബന്ധിച്ചു