എഐ വ്യാജ വീഡിയോകൾക്കെതിരെ കേന്ദ്രത്തിന്റെ നോട്ടീസ്
1 min read
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വീഡിയോകൾക്ക് എതിരെ കേന്ദ്രത്തിന്റെ നോട്ടീസ്. സാമൂഹ്യ മാധ്യമങ്ങളായ ഇൻസ്റ്റാഗ്രാം, എക്സ്, ഫേസ്ബുക് ഉൾപ്പെടെയുള്ളവർക്കാണ് കേന്ദ്രം നോട്ടീസ് അയച്ചത്. സാമൂഹ്യ മാധ്യമങ്ങളുടെ പ്രതിനിധികളെ നാളെ ചർച്ചയ്ക്കായി ഐടി മന്ത്രാലയം നോട്ടീസിലൂടെ ക്ഷണിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖരുടെയും പൊതുജനങ്ങളുടെയും കൃത്രിമമായ വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് നടപടി.
