വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ചാന്ദ്രദിനാചരണവും നടത്തി
1 min read

ഇരിക്കൂർ: ചേടിച്ചേരി എ എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും ചാന്ദ്രദിനാഘോഷം നടത്തി. ദേശീയ, സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവും, വിദ്യാരംഗം ബെസ്റ്റ് കൺവീനർ അവാർഡ് ജേതാവുമായ ശ്രീമതി വി.എം വിമല ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. അലിഫ് അറബിക് ടാലൻറ് ടെസ്റ്റിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് റസിനും സ്കൂൾ തല അലിഫ് ടാലൻറ് ടെസ്റ്റിൽ മികവ് പുലർത്തിയവർക്കും അനുമോദനം നൽകി. പി ടി എ പ്രസിഡണ്ട് ശ്രീ കെ രാജേഷ് അധ്യക്ഷ വഹിച്ചു. പി ടി എ വൈസ് പ്രസിഡന്റ് ഉമേഷ് ഇ വി, മദർ പിടിഎ പ്രസിഡണ്ട് ശ്രീമതി എം പ്രവീണ, മദർ പി ടി എ വൈസ് പ്രസിഡന്റ് ഷക്കീല എൻ പി, ശ്രീമതി കെ ഷൈജ ടീച്ചർ, റഹിയാനത്ത് ടീച്ചർ, എൻ കെ പ്രണവ് മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്‌ന ടീച്ചർ സ്വാഗതവും വിദ്യരംഗം സാഹിത്യ വേദി കൺവീനർ ഇ കെ ജിഷ്ണു മാസ്റ്റർ നന്ദിയും പറഞ്ഞു. തുടർന്ന് ചാന്ദ്രദിനാചരണത്തിന്റ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി.
