ചാണ്ടി ഉമ്മനെ അനുകൂലിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മാധ്യമ വിഭാഗം പാനലില്‍ നിന്ന് ഒഴിവാക്കി

1 min read
SHARE

ചാണ്ടി ഉമ്മൻ എംഎൽഎയെ അനുകൂലിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ ജെഎസ് അഖിലിനെതിരെ പാര്‍ട്ടി നടപടി. മാധ്യമ വിഭാഗം പാനലില്‍ നിന്ന് ഒഴിവാക്കി. കൂടാതെ അഖിലിനെ മാധ്യമ വക്താവ് സ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചാണ്ടി ഉമ്മന്‍ വിഷയത്തില്‍ അനുമതിയില്ലാതെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിനാണ് നടപടിയെന്നാണ് വിവരം. ചാണ്ടിയെ അനുകൂലിച്ച് പാര്‍ട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റമായി പറയുന്നത്.

എന്നാല്‍ തനിക്കെതിരെ ഉണ്ടായത് പ്രതികാര നടപടിയെന്നാണ് അഖില്‍ പറയുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് ആണ് മാധ്യമ വിഭാഗം പാനലിന്റെ ചുമതല നിർവഹിക്കുന്നത്.അതേസമയം വിവാദങ്ങള്‍ക്കിടെ ഉമ്മന്‍ ചാണ്ടിയുടെ കല്ലറയില്‍ ഒറ്റയ്ക്ക് നിലക്കുന്ന ചിത്രം പങ്കുവെച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തി. ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ തനിക്ക് മാത്രം ചുമതല നല്‍കാതിരുന്നത് ഒതുക്കല്‍ ലക്ഷ്യമിട്ടാണെന്ന് ചാണ്ടി ഉമ്മന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.