കുട്ടി ഡ്രൈവർമാർ ജാഗ്രതൈ: പിടികൂടിയാൽ ലൈസൻസിന് 25 വയസ് വരെ കാക്കണം
1 min read

വാഹനവുമായി കറങ്ങാൻ ഇറങ്ങുന്ന കുട്ടി ഡ്രൈവർമാർ സൂക്ഷിച്ചോളൂ, ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ വാഹനവുമായി റോഡിൽ ഇറങ്ങിയാൽ പണി പാളും.നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന് പിടിയിലായാൽ പിന്നെ 25 വയസ്സ് തികഞ്ഞാലേ ലേണേഴ്സ് ലൈസൻസിന് യോഗ്യതയുണ്ടാവൂ.മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പാണ്. കുട്ടിക്ക് മാത്രമല്ല രക്ഷിതാവിനും ശിക്ഷ ലഭിക്കും. രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവും 25,000 രൂപ വരെ പിഴയുമാണ് ലഭിക്കുക.നിയമലംഘനം നടത്തിയതിന് വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും.ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് കുട്ടി ഡ്രൈവർക്ക് 10,000 രൂപ വരെ പിഴ ലഭിക്കും. ബാലനീതി നിയമ പ്രകാരവും കുട്ടി ഡ്രൈവർക്ക് ശിക്ഷ ലഭിക്കും.
