February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
February 16, 2026

ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍; ജീവനൊടുക്കിയത് ചൗക്കി സ്വദേശി സന്ദേശ്

SHARE

കാസര്‍കോഡ് ആത്മഹത്യ ചെയ്ത ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്തും മരിച്ച നിലയില്‍. ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്ഇന്ന് ഉച്ചയോടെയാണ് സന്ദേശിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷത്തിലധികമായി ചിന്നുവും സന്ദേശും ഒരുമിച്ചായിരുന്നു താമസം. സന്ദേശിനെതിരെ ആരോപണമുന്നയിച്ച് ചിന്നുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. സന്ദേശുമായുള്ള തര്‍ക്കമാണ് ആത്മഹത്യയില്‍ കലാശിച്ചതെന്നടക്കം ആരോപണം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ പൊലീസ് ഇയാളുടെ മൊഴി എടുക്കുകയും ചെയ്തു. ഒപ്പം ഇരുവരുടെയും മൊബൈല്‍ ഫോണുകളും പരിശോധിച്ചു. ഇയാള്‍ക്ക് കേസുമായി ബന്ധമില്ലെന്ന് കണ്ടെത്തി. ഇതിനു പിന്നാലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചിന്നുവിന്റെ മരണം സന്ദേശിനെ മാനസികമായി തകര്‍ത്തിരുന്നുവെന്നാണ്‌സുഹൃത്തുക്കള്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് കാസര്‍ഗോഡ് ചൗക്കിയിലെ വാടകവീട്ടില്‍ ചിന്നു പാപ്പുവെന്ന രേഷ്മയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അഞ്ചു വര്‍ഷം മുന്‍പ് വിവാഹിതയായ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. ഒരു വര്‍ഷമായി സന്ദേശിനോടൊപ്പം താമസിച്ചിരുന്ന ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നില്ല എന്നാണ് സന്ദേശ് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി.

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ യുവതി തൂങ്ങിമരിച്ചത് ആണെന്ന് സ്ഥിരീകരിച്ചു.