യങ് കിങ്ങി’ന് അഭിനന്ദന പ്രവാഹം; അനുമോദിച്ച് എത്തിയവരിൽ മോഹൻലാലും ബിഗ് ബിയും

1 min read
SHARE

കരുക്കൾ കൊണ്ട് അശ്വമേധം ജയിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന് രാജ്യമെമ്പാടു നിന്നും അഭിനന്ദന പ്രവാഹം. ചൈനയുടെ ഡിങ് ലിറെനെയാണ് സിങ്കപ്പൂരില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഗുകേഷ് പരാജയപ്പെടുത്തിയത്. വിശ്വനാഥൻ ആനന്ദിന് ശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരനെന്ന നേട്ടവും ​ഗുകേഷ് സ്വന്തമാക്കിയിരുന്നു.

‘ഗുകേഷ് ഡി, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യൻ. താങ്കളുടെ വിജയത്തിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. നിങ്ങൾ കാരണം ലോകം മുഴുവൻ ഇന്ത്യയെ അഭിവാദ്യം ചെയ്യുന്നു. ജയ് ഹിന്ദ്’ എന്നാണ് അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചത്.ലോക ചെസ്സ് ചാമ്പ്യൻഷിപ്പിലെ അസാധാരണമായ വിജയത്തിന് ഗുകേഷിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ എന്ന് മോഹൻലാൽ കുറിച്ചു. നിങ്ങളുടെ മിടുക്ക് ചരിത്രം തിരുത്തിയെഴുതിയിരിക്കുന്നു. ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി. എക്കാലത്തെയും പ്രായം കുറഞ്ഞ ചാമ്പ്യനാണ് നിങ്ങൾ, എന്നെന്നും സ്മരിക്കപ്പെടുന്ന ഒരു നിമിഷമാണിത് എന്നും അദ്ദേഹം എ‍ഴുതി.