ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിൽ കൂടുതൽ സ്ഥാനം വേണമെന്ന് കോൺഗ്രസ്; എംഎൽഎമാരുടെ എണ്ണം ചൂണ്ടിക്കാട്ടി അവകാശവാദം.

ബോര്‍ഡ്, കോര്പ്പറേഷന് നിയമനങ്ങളില്‍ കൂടുതല്‍ സ്ഥാനം വേണമെന്ന് കോണ്‍ഗ്രസ്. എംഎല്‍എമാരുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് അവകാശവാദം. മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ബോര്‍ഡ്, കോര്പ്പറേഷന് നിയമനത്തിന് കെപിസിസി മാനദണ്ഡം തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ പരിഗണിക്കില്ല. മുന്‍ ജനപ്രതിനിധികളെയും പരിഗണിച്ചേക്കില്ല. കെപിസിസി ഭാരവാഹികള്‍ക്കും ഡിസിസി അധ്യക്ഷന്മാര്ക്കും പ്രഥമ പരിഗണന നല്‍കാനാണ് സാധ്യത.അതേസമയം, പി വി അൻവറിന് കെടിഡിസി ചെയർമാൻ സ്ഥാനം നൽകില്ല.ബേപ്പൂരിൽ പരീക്ഷണത്തിനിറങ്ങുമ്പോൾ ഉപാധിയായി
നൽകിയ ഉറപ്പ് പാഴായി. കോൺഗ്രസിന് തന്നെയാണ് കെടിഡിസി ചെയർമാൻ സ്ഥാനം. എന്നാൽ കെടിഡിസി വേണമെന്ന് അൻവർ വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നണിയിൽ പരിഗണന വേണമെന്നും അൻവർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

