September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് സമീപത്തെ റോഡിലെ മരക്കൊമ്പുകൾ കോർപ്പറേഷൻ അധികൃതർ മുറിച്ചുമാറ്റി.

SHARE

കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് സമീപത്തെ റോഡിലെ മരക്കൊമ്പുകൾ കോർപ്പറേഷൻ അധികൃതർ മുറിച്ചുമാറ്റി. കാലവർഷം അടുത്തുവരുന്ന സാഹചര്യത്തിൽ മഴക്കാലത്ത് മരക്കൊമ്പുകൾ അപകട ഭീഷണിയാണെന്ന കണക്കുകൂട്ടലിലാണ് മരക്കൊമ്പുകൾ മുറിച്ചുമാറ്റിയത്. മരക്കൊമ്പുകൾ വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിലയിരുത്തൽ. അതേസമയം റോഡരികിലെ തണൽ മരങ്ങൾ മുറിച്ചു മാറ്റിയതിനെതിരെ പ്രകൃതി സ്നേഹികളിൽനിന്ന് വിമർശനം ഉയർന്നുവരുന്നുണ്ട് നഗരത്തിലെ പച്ചപ്പ് നശിപ്പിക്കാൻ പാടില്ലാത്തതാണെന്ന വിമർശനവും ഉയരുന്നുണ്ട്