ഹോംവര്‍ക്ക് ചെയ്തില്ല, 50 കുട്ടികളെ ക്ലാസിന് പുറത്താക്കി; സ്കൂളിന് ഒരു ലക്ഷം പിഴയിട്ട് കോടതി
1 min read

ഹോംവര്‍ക്ക് ചെയ്ത് കൊണ്ടുവരാത്ത ഒരു ക്ലാസിലെ 50 ഓളം കുട്ടികളെ ക്ലാസില്‍ നിന്നും പുറത്താക്കിയ സ്കൂളിന് വീണ്ടും തിരിച്ചടി. സ്കൂളിന് ഒരു ലക്ഷം രൂപയാണ് ഈ വിഷയത്തില്‍ കോടതി പിഴയിട്ടത്. പിഴ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ആഴ്ചയ്ക്കുള്ളില്‍ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. കര്‍ണ്ണാടകയിലെ മല്ലേശ്വരത്തെ ബ്രിഗേഡ് ഗേറ്റ് വേ എൻക്ലേവിലെ ബ്രിഗേഡ് സ്കൂളിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്യാത്ത കുട്ടികള്‍ ക്ലാസിന് പുറത്ത് പോകണമെന്നും 10,000 രൂപ പിഴ അടച്ച് സത്യവാങ്മൂലം സമര്‍പ്പിക്കമമെന്നും സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ഒരു കുട്ടിയുടെ അച്ഛന്‍ കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് കോടതി സ്കൂളിന് പിഴ വിധിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
