പിണറായിയെ തിരുത്താൻ കഴിയാത്തത് തോൽവിക്ക് കാരണം’; CPI സംസ്ഥാന എക്‌സിക്യൂട്ടിവിൽ രൂക്ഷ വിമർശനം

1 min read
SHARE

മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവിൽ രൂക്ഷ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം പിണറായി വിജയനെ തിരുത്താൻ കഴിയാത്തതെന്നാണ് വിമർശനം. തെറ്റുകൾ ചൂണ്ടിക്കാട്ടിയെങ്കിൽ സിപിഐക്ക് പിന്തുണ കിട്ടുമായിരുന്നുവെന്നും സർക്കാർ വിരുദ്ധ വികാരമാണ് തോൽവിക്ക് കാരണമെന്നും വിമർശനം ഉയർന്നുപിണറായിയെ ഇനി ആക്രമിക്കുന്നതിൽ അർത്ഥമില്ലെന്ന് യോഗത്തിൽ നേതാക്കൾ പറഞ്ഞു. ജനം തോൽപ്പിച്ചവരുടെ നെഞ്ചത്ത് വീണ്ടും കുത്തിയിട്ട് കാര്യമില്ലെന്ന് വിമർശിച്ചു. കൂടാതെ ഇപി ജയരാജൻ-പ്രകാശ് ജാവദേക്കർ കൂടിക്കാഴ്ചയും തിരിച്ചടിയായെന്ന് നേതാക്കൾ നവിലിയിരുത്തി. ജനം എങ്ങനെ ചിന്തിക്കുന്നെന്ന് നേതാക്കൾ അറിയുന്നില്ലെന്ന് സംസ്ഥാന എക്‌സിക്യൂട്ടിവ് വിമർശിച്ചു.നേരത്തെ മുഖ്യമന്ത്രി രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ തിരുവനന്തപുരം, ആലപ്പുഴ ജില്ലാ കൗൺസിലുകൾ രം​ഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും അത് തുറന്ന് പറയാനുള്ള ആർജ്ജവം സിപിഐ നേതൃത്വം കാണിക്കണമെന്നുമാണ് യോ​ഗങ്ങളിൽ ഉയരുന്ന അഭിപ്രായം.