അച്ഛന്റെ വഴിയേ! ഓസ്‌ട്രേലിയക്കെതിരായ അണ്ടർ 19 ടീമിൽ ഇടം നേടി സമിത് ദ്രാവിഡ്.
1 min readപിതാവ് രാഹുൽ ദ്രാവിഡിന്റെ പാത പിന്തുടർന്ന് ഇന്ത്യൻ ക്രിക്കറ്റിൽ വീണ്ടുമൊരു ദ്രാവിഡ് യുഗം സൃഷ്ടിക്കാനൊരുങ്ങി സമിത് ദ്രാവിഡ്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന, ചതുർദിന മത്സരങ്ങൾക്കായുള്ള ഇന്ത്യയുടെ അണ്ടർ 19 ക്രിക്കറ്റ് ടീമിൽ ഇടം നേടിയിരിക്കുകയാണ് പേസ് ഓള്‍ റൗണ്ടറായ താരം ഇപ്പോൾ.നിലവിൽ ബെംഗളൂരുവിൽ നടന്നുകൊണ്ടിരിക്കുന്ന കെഎസ്‌സിഎ മഹാരാജ ടി20 ട്രോഫിയിൽ മൈസൂർ വാരിയേഴ്സിനായി കളിക്കുകയാണ് താരം.എന്നിരുന്നാലും, ഇതുവരെയുള്ള അദ്ദേഹത്തിൻ്റെ ഔട്ടിംഗുകൾ ബാറ്റിങ്ങിൽ അടിയറവ് വച്ചിട്ടുണ്ട്- ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 82 റൺസ് ആണ് താരം നേടിയിരിക്കുന്നത്. ടൂർണമെൻ്റിൽ അദ്ദേഹം ഇതുവരെ ബൗൾ ചെയ്തിട്ടില്ല.എന്നാൽ ഈ വർഷമാദ്യം, കൂച്ച് ബെഹാർ ട്രോഫിയിലെ സമിത്തിന്റെ പ്രകടനം നിർണായകമായിരുന്നു. കർണാടകയുടെ കന്നി കിരീട വിജയത്തിൽ 18-കാരൻ പ്രധാന പങ്ക് വഹിച്ചു.അടുത്തമാസം 21 മുതല്‍ പുതുച്ചേരിയിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തുടങ്ങുന്നത്.30 മുതലാണ് ചതുര്‍ദിന ടെസ്റ്റ് പരമ്പര തുടങ്ങുക.