ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയയ്ക്കരുത്, സുരക്ഷാ പ്രശ്നങ്ങളുണ്ട്: പാക്കിസ്ഥാനിൽ നിന്നുതന്നെ മുന്നറിയിപ്പ്.
1 min readഇസ്‍ലാമാബാദ്∙ സുരക്ഷ മുൻനിർത്തി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പാക്കിസ്ഥാൻ ആതിഥ്യം വഹിക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് അയയ്ക്കരുതെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡിന് (ബിസിസിഐ) പാക്കിസ്ഥാനിൽ നിന്നുതന്നെ ‘ഉപദേശം’. മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയയാണ്, പാക്കിസ്ഥാനിൽ സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും ഇന്ത്യൻ ടീമിനെ അയയ്ക്കാതിരിക്കുന്നതാകും ഉചിതമെന്നും പരസ്യമായി അഭിപ്രായപ്പെട്ടത്. വ്യത്യസ്ത രാജ്യങ്ങളിലായി മത്സരങ്ങൾ നടക്കുന്ന ഹൈബ്രിഡ് മോഡലാകും ചാംപ്യൻസ് ട്രോഫിക്ക് അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.
‘‘പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലേക്കു വരരുതെന്നേ ഞാൻ പറയൂ. ഇക്കാര്യത്തിൽ പാക്കിസ്ഥാൻ അധികൃതർക്കും ശ്രദ്ധ വേണം. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസി) ഉചിതമായ തീരുമാനമെടുക്കട്ടെ. മിക്കവാറും ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ നടത്താനാണ് സാധ്യത’ – ഡാനിഷ് കനേരിയ പറഞ്ഞു.”