സൈബർ അധിക്ഷേപം; മുഖ്യമന്ത്രിക്ക് പരാതി നൽകാൻ സൗമ്യ സരിൻ.

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ ഡോക്ടർ സൗമ്യ സരിനെതിരെസൈബർ അധിക്ഷേപം. രാഹുൽ മാങ്കൂട്ടത്തെ അനുകൂലിക്കുന്നവരാണ് അധിക്ഷേപത്തിന് പിന്നിലെന്നും
മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ഡോക്ടർ സൗമ്യ സരിൻ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ താൻ നേരിടുന്ന സൈബർ ആക്രമണത്തെ കുറിച്ച് ഡോ. സൗമ്യ സരിൻ ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. രാഹുലിനെതിരെ പരാതി നൽകിയ യുവതി സൗമ്യ സരിൻ ആണെന്ന തരത്തിൽ രാഹുൽ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് ഉണ്ടായ പോസ്റ്റുകളുടെയും സരിന്റെ വാട്സാപ്പിലേക്ക് അയച്ച സഭ്യമല്ലാത്ത മെസ്സേജുകളുടെയും സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ചായിരുന്നു സൗമ്യ സരിന്‍റെ ഫേസ് ബുക്ക് പോസ്റ്റ്.

