ഇന്ത്യ – ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് ധരംശാലയിൽ നിന്ന് ഇൻഡോറിലേക്ക് മാറ്റി
1 min read

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റ് ധരംശാല യിൽ നിന്ന് ഇൻഡോറിലേക്ക് മാറ്റി. ബിസിസിഐ തന്നെ ഇക്കാര്യം അറിയിച്ചു. അടുത്തിടെ അറ്റകുറ്റപ്പണികൾ നടത്തിയ സ്റ്റേഡിയത്തിൻ്റെ ഔട്ട്ഫീൽഡിലെ പുല്ല് ഇതുവരെ വേണ്ടരീതിയിൽ വളർന്നിർട്ടില്ല. ഇത് പരിഗണിച്ചാണ് വേദിമാറ്റം.മാർച്ച് ഒന്ന് മുതൽ അഞ്ച് വരെയാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്നിംഗ്സ് ജയം നേടിയ ഇന്ത്യ പരമ്പരയിൽ മുന്നിലാണ്. ഈ മാസം 17 മുതൽ ഡൽഹിയിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക
