ദീപിക പദുകോൺ അമ്മയായി; ജൂനിയർ ദീപ്-വീറിനെ സ്വാഗതം ചെയ്ത് കുടുംബം

1 min read
SHARE

ബോളിവുഡ് താരങ്ങളായ ദീപിക പദുകോണിനും രൺവീർ സിംഗിനും പെൺകുഞ്ഞ് പിറന്നു. ഗണേശ ചതുര്‍ത്ഥി ദിനത്തിലാണ് ഇരുവര്‍ക്കും മകള്‍ പിറന്നത്. വൈറല്‍ ഭയാനി എന്ന ഇന്‍സ്റ്റഗ്രാം ഹാന്റിലിലാണ് ഇരുവരും അച്ഛനമ്മമാരായ വിവരം പുറത്തുവന്നത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിരുന്നു ദീപികയുടെ പ്രസവം. ആശംസകളുമായി നിരവധിയാളുകളാണ് ഇരുവരുടെയും പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇരുവരും മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്ന വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. വിവാഹം കഴിഞ്ഞ് ആറാം വർഷത്തിലാണ് ആദ്യ കൺമണിയെ സ്വാഗതം ചെയ്യാൻ ദീപികയും രൺവീറും ഒരുങ്ങുന്നത്.

വർഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2018ലാണ് ദീപികയും രൺവീറും വിവാഹിതരായത്. 2024 ഫെബ്രുവരിയിലായിരുന്നു താൻ ഗർഭിണിയാണെന്ന വിവരം താരം തൻ്റെ ഇൻസ്‌റ്റഗ്രാം പേജിലൂടെ അറിയിച്ചത്.