പൃഥ്വിയുടേയും സുപ്രിയയുടെയും മകൾ അലംകൃതയ്ക്ക് പിറന്നാൾ, പോസ്റ്റുമായി താര ജോഡികൾ
1 min readമകൾ അലംകൃതയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് നടൻ പൃഥ്വിരാജും സുപ്രിയയും. ഇരുവരുടെയും പോസ്റ്റ് ആരാധകരും ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ്. മറ്റ് താരങ്ങളടക്കം നിരവധി പേർ അലംകൃതയ്ക്ക് പിറന്നാൾ ആശംസകളുമായി ഇരുവരുടെയും പോസ്റ്റിന് താഴെ എത്തിയിട്ടുമുണ്ട്.
സ്വകാര്യ ജീവിതത്തിന് പ്രാധാന്യം നൽകുന്ന പൃഥ്വിരാജും സുപ്രിയയും വളരെ അപൂർവമായാണ് മകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ളത്. അതുകൊണ്ടു തന്നെ, മകൾക്കൊപ്പമുള്ള താരകുടുംബത്തിന്റെ ചിത്രം ആരാധകർക്കിടയിൽ വളരെ പെട്ടന്നാണ് ശ്രദ്ധ പിടിച്ചുപറ്റിയത്.