January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 18, 2026

മാന്‍വേട്ട സംഘം വനംവകുപ്പിന്റെ പിടിയില്‍.

SHARE

 

ഇരുളം ഫോറസ്റ്റ് സെക്ഷന്റെ കീഴില്‍ ചീയമ്പം ചെറിയ കുരിശിന് സമീപം റബ്ബര്‍ തോട്ടത്തില്‍ നിന്നും ഇന്നലെ രാത്രിയാണ് 4 പ്രതികളെ വനംവകുപ്പ് പിടികൂടിയത്. ചീങ്കല്ലേല്‍ ജോസ് മാത്യു , പുറത്തോട്ട് സിബി പി എസ്, പുളിയംകുന്നേല്‍ രജി. പി. ജെ, കണിയാംകുടി എല്‍ദോസ് കെ. എം എന്നിവരാണ് പിടിയിലായത്. വനപാലകരെ കണ്ട് രക്ഷപ്പെട്ട പാറക്കല്‍ ബിജുവിനായി തെരച്ചില്‍ ആരംഭിച്ചു. ഇന്നലെ രാത്രി പട്രോളിങ് ഇടയില്‍ വെടിയൊച്ച കേട്ടത്തിനെ തുടര്‍ന്ന് അന്വേഷണത്തില്‍ 2 പുള്ളിമാനിന്റെ ജടവും 1 നാടന്‍ തോക്കും 4 തിരകളും എന്നിവ കസ്റ്റഡിയില്‍ എടുത്തു.