‘ദേശസൂചകം’ ഉദ്‌ഘാടനം ചെയ്തു
1 min readചട്ടുകപ്പാറ: കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറയിൽ ആരംഭിച്ച ഭൗമസൂചിക പദവിയുള്ള ഉത്‌പന്നങ്ങളുടെ വിൽപ്പന ‘ദേശസൂചകം’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി റെജി അധ്യക്ഷനായിരുന്നു. കേരളത്തിലെ ആദ്യത്തെ ഭൗസൂചിക പദവി നേടിയ ആറന്മുള കണ്ണാടിയുടെ വിൽപ്പനയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനിയുടെ പന്ത്രണ്ടാമത്തെ ഉത്‌പന്നമായ പച്ച മാങ്ങാ പൗഡർ കൃഷിവിജ്ഞാന കേന്ദ്രം മേധാവി ഡോ: പി ജയരാജും കുറ്റ്യാട്ടൂർ മാവിന്റെ ഗ്രാഫ്റ്റ് തൈകളുടെ വിതരണം ജില്ലാ പഞ്ചായത്തംഗം എൻ വി ശ്രീജിനിയും ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളായ പി കെ മുനീർ, കെ സി അനിത, യു മുകുന്ദൻ, എ കെ ശശീന്ദ്രൻ, പി ഷീബ, കൃഷി ഓഫീസർ വി കെ സുരേഷ് ബാബു, വി ഒ പ്രഭാകരൻ, കെ ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.