വടകരയിൽ വാഹനാപകടം; ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്
1 min readകോഴിക്കോട്: ഇന്ന് പുലർച്ചെ ദേശീയപാതയിൽ വടകരയ്ക്ക് അടുത്ത് വാഹനാപകടം. തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു. കാറിൽ സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്ക്. ചോമ്പാല പൊലീസ് സ്റ്റേഷൻ പരിധിയിലെ മേലേ മുക്കാളിയിലായിരുന്നു അപകടം. ഫാ. മനോജ് ഒറ്റപ്പാക്കലും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ദേശീയപാതയോരത്ത് നിർത്തിയിട്ട ടാങ്കൽ ലോറിയിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഫാ. ജോർജ് കരോട്ട്,ഫാ.പോൾ മുണ്ടോളിക്കൽ, ഫാ.ജോസഫ് എന്നിവരെ പണ്ടാരപ്പറമ്പിൽ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.