തയ്യൽ പരിശിലനം പൂർത്തിയാവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
1 min read

ഇരിട്ടി: നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായുള്ള ഫാഷൻ ഡിസൈനിംങ്ങ് തയ്യൽ പരിശിലനം പൂർത്തിയാവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നഗര സഭ ചെയർ പേഴ്സൺ കെ. ശ്രീലത നിർവ്വഹിച്ചു. വികസനകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ.ബൽക്കീസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ കെ.സുരേഷ്, നഗരസഭ സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ ജുനിയർ പ്രൊജക്റ്റ് ഇംപ്ലിമെൻ്റ് ഓഫിസർ നമിത കെ, ബൈജു എന്നിവർ സംസാരിച്ചു.
