November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 2, 2026

മലയാള ഭാഷാ ദിനാചരണം ജില്ലാതല ഉദ്ഘാടനം നാളെ

SHARE
മലയാള ഭാഷാ ദിനാചരണത്തിന്റെ കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനം നാളെ (തിങ്കള്‍) രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. അഡ്വ. ടി ഒ മോഹനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് അധ്യക്ഷത വഹിക്കും. സിനിമാ-നാടക നടന്‍ ഉണ്ണിരാജ വിശിഷ്ടാതിഥിയാവും. കണ്ണൂര്‍ കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖത്തില്‍ പുതുതായി രൂപീകരിച്ച ഓര്‍ക്കസ്ട്ര ടീമിന്റെ പ്രഖ്യാപനവും ചടങ്ങില്‍ വച്ച് നടക്കും. കേരളവുമായി ബന്ധപ്പെട്ട വിവിധ ഗാനഭാഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള സംഗീത പരിപാടിയും അരങ്ങേറും. മലയാള ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് കലക്ടേറ്റില്‍ നടന്ന മലയാളദിന പ്രതിജ്ഞയ്ക്ക് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് നേതൃത്വം നല്‍കി. അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, ഹുസൂര്‍ ശിരസ്തദാര്‍ രാജേഷ് ഖന്ന, സീനിയര്‍ സൂപ്രണ്ട് എന്‍ പി ഷനീജ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.