November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 3, 2026

വ്യവസ്ഥകൾ ലംഘിച്ച് ഡി ജെ പാർട്ടി; റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി മന്ത്രി എം ലിജു.

SHARE

എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. എക്സൈസ് കമ്മീഷണറിൽ നിന്നാണ് റിപ്പോർട്ട്‌ തേടിയത്. ബാർ ലൈസൻസിന്റെ മറവിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.ലൈസൻസ് വ്യവസ്ഥകൾ ലംഘിച്ച് നടത്തിയ ഡിജെ പാർട്ടി പുലർച്ചെ മൂന്ന് മണിവരെ നീണ്ടതായാണ് കണ്ടെത്തൽ. ഹോട്ടലിൽ ചട്ടങ്ങൾ ലംഘിച്ച് ഡിജെ പാർട്ടി സംഘടിപ്പിക്കുന്നുവെന്ന വിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന. പബ്ബുകളിൽ രാത്രി 11 മണിവരെയാണ് ഡിജെ പാർട്ടികൾക്ക് അനുമതിയുള്ളത്. എന്നാൽ ഈ സമയപരിധി മറികടന്ന് പുലർച്ചെ മൂന്ന് മണിവരെ പാർട്ടി തുടർന്നെന്നാണ് ആരോപണം.